പേരൂര്‍ക്കട: ലോ അക്കാദമി ലോ കോളേജില്‍ ഇന്ന് മുതല്‍ അദ്ധ്യയനം പുനരാരംഭിക്കും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ 29 ദിവസം സമരത്തിലായിരുന്നതിനാല്‍ കോളേജില്‍ അദ്ധ്യയനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സമരം അവസാനിച്ചത്. അക്കാദമിയിലേക്കുള്ള പ്രവേശനകവാടം കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റിയിരുന്നു. മതിലും നീക്കം ചെയ്തിട്ടുണ്ട്. കോളേജിലേക്ക് വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും കടന്നുകയറാനാവുമെന്ന് മാനേജ്‌മെന്റ് വാദമുന്നയിച്ചെങ്കിലും സര്‍ക്കാര്‍ ഭൂമി അടച്ചുകെട്ടി സൂക്ഷിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും തല്‍ക്കാലം വഴി നടക്കാന്‍ തടസ്സമില്ലെന്നും റവന്യൂഅധികൃതര്‍ അറിയിച്ചു.
















