വെള്ളറട : ബിജെപി കുന്നത്തുകാല്‍ മേഖല പ്രവര്‍ത്തക സമ്മേളനം ചിമ്മിണ്ടി ശ്രീ നീലകേശി ഓഡിറ്റോറിയത്തില്‍ നടന്നു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍ ഉത്ഘാടനം നിര്‍വഹിച്ചു. ചെറിയകൊല്ല പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി.നായര്‍, പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അരുവിയോട് സജി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ,് നാറാണി സുധാകരന്‍, ഷീജ, അനില്‍, ചിമ്മിണ്ടി രാജന്‍, എല്‍.സീന, അമ്പലം ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. മേഖല കമ്മിറ്റി ഭാരവാഹികളായി ചെറിയകൊല്ല പ്രദീപ (മേഖല പ്രസിഡന്റ്), ചിമ്മിണ്ടി മഹേഷ് (ജനറല്‍ സെക്രട്ടറി), മാണിനാട് സന്തോഷ്, സജി വര്‍ണ്ണ (വൈസ് പ്രസിഡന്റുമാര്‍), സജിചന്ദ്രന്‍, വിനോദ്ചന്ദ്രന്‍ (സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.
















