വെള്ളറട: കുരങ്ങു ശല്യം രൂക്ഷമായ കത്തിപ്പാറയില്‍ കുരങ്ങന്മാരെ പിടിക്കാന്‍ വനംവകുപ്പ് കെണി സ്ഥാപിച്ചു. രണ്ടു കെണികളാണ് രണ്ടു സ്ഥലത്തായി സ്ഥാപിച്ചത്. കുരങ്ങന്മാരുടെ ശല്യം സഹിക്കാനാകാതെ കത്തിപ്പാറ സ്വദേശി പുഷ്പാബായി ആസിഡ് കുടിച്ചു മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് വനംവകുപ്പ് നടപടിക്ക് തയ്യാറായത്. നേരത്തെ കുരങ്ങുശല്യം അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും വനംവകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. വീടുകളില്‍ കടന്ന് ആഹാരസാധനങ്ങള്‍ വസ്ത്രങ്ങള്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ കുരങ്ങന്മാര് നശിപ്പിക്കുക പതിവായിരുന്നു. കുരങ്ങു ശല്യം രൂക്ഷമായതോടെ മലയോരമേഖലയിലെ പല കുടുംബങ്ങളും വാസസ്ഥലം ഉപേക്ഷിച്ച് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: