Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളില്‍ തൈപ്പൂയ കാവടി മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 11:15 pm IST
inThiruvananthapuram

തിരുവനന്തപുരം: ജില്ലയിലെ വിവിധ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളില്‍ തൈപ്പൂയ കാവടി മഹോത്സവം നടന്നു. കേരള ക്ഷേത്രസംരക്ഷണ സമിതി ദേവസ്വത്തിന്‍ കീഴിലുള്ള ക്ഷേത്രമായ ശ്രീകുമാരാരാമം ഇടപ്പഴനി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി മഹോത്സവം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.. കാവടി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ കാവടിനേര്‍ച്ച നടന്നു. തൈപ്പൂയക്കാവടി ഘോഷയാത്ര പാങ്ങോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. ക്ഷേത്ര സന്നിധിയില്‍ വച്ച് കാപ്പുകെട്ടി വ്രതമെടുത്ത് തൈപ്പൂയക്കാവടി, ഭസ്മക്കാവടി, പാല്‍ക്കാവടി, വേല്‍ക്കാവടി എന്നിവ നേര്‍ച്ചയായെടുത്ത് ഘോഷയാത്രയായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.ഘോഷയാത്രയ്‌ക്കും അഗ്‌നിക്കാവടിക്കും വിവിധ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. പഞ്ചവാദ്യം, നേയ്യാണ്ടിമേളങ്ങള്‍, ബാന്റ്‌മേളം, ശിങ്കാരിമേളം, തെയ്യം എന്നിവ ഘോഷയാത്രയ്‌ക്ക് മാറ്റ്കൂട്ടി.കാവടി അഭിഷേകത്തിനുശേഷം തൈപ്പൂയക്കാവടി മഹോത്സവം സമാപിച്ചു.

ഉള്ളൂര്‍ മേജര്‍ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആയിക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ തൈപ്പൂയ കാവടി ആഘോഷിച്ചു. ഇന്നലെ രാവിലെ 11ന് ഗൗരീശപട്ടം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച കാവടി ഘോഷയാത്ര 10.30ഓടെ ഉള്ളൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി. 300ഓളം പുഷ്പക്കാവടി, 150 പാല്‍കുടം, മൂന്ന് ഗജവീരന്‍മാര്‍, നാല് കുതിരകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് കാവിടി കടന്നുപോയത്.

മെഡിക്കല്‍ കോളേജ് മഹാഗണപതി ക്ഷേത്രം, ഉള്ളൂര്‍ ഇളംങ്കാവില്‍ ഭഗവതി ക്ഷേത്രം, ഉള്ളൂര്‍ ഗുരുമന്ദിരം, കൊച്ചുള്ളൂര്‍ ഗുരുദേവ മന്ദിരം, മുത്താരമ്മന്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ പ്രവേശിച്ചതിന് ശേഷമാണ് കാവടി ക്ഷേത്രസന്നിധിയിലെത്തിയത്. തുടര്‍ന്ന് 11.30ഓടെ അഗ്‌നിക്കാവടി നടന്നു. 100ഓളം അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് പേര്‍ക്കാണ് അഗ്‌നിക്കാവടിക്ക് അവസരം ലഭിച്ചത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അഗ്‌നികുണ്ഠത്തില്‍ അഗ്‌നിവിളയാട്ടം നടത്തി.

ചാക്ക ബാലസുബ്രഹ്മണ്യസ്വാമിക്ഷത്രത്തിലെ കാവി ഘോഷയാത്ര ഭക്തയാദരപൂര്‍വം കൊണ്ടാടി. എരുത്താവൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷത്രം, പാലയ്‌ക്കാപ്പറമ്പ് ബാല സുബ്രഹ്മണ്യസ്വാമിക്ഷത്രം എന്നിവിടങ്ങളിലും തൈപ്പൂയ കാവടി ആഘോഷിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.