തിരുവനന്തപുരം: ബംഗാളി സംഗീതത്തിന്റെ അനുഭൂതികളുണര്‍ത്തി അനന്തപുരിയെ ആവേശത്തിലാറാടിക്കാന്‍ പ്രശസ്ത ബാവുല്‍ ഗായിക പാര്‍വതി ബാവുല്‍ എത്തുന്നു. വിദ്യാര്‍ഥി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ജിജ്ഞാസ 2017’ ന്റെ പ്രധാന വേദിയായ പൂജപ്പുര മൈതാനിയില്‍ ഇന്ന് വൈകിട്ട് 6 നാണ് പരിപാടി. തുടര്‍ന്ന് 7.30ന് പന്ത്രണ്ടംഗ ഹിന്ദുസ്ഥാന്‍ കളരി ഗ്രൂപ്പ് നടത്തുന്ന പരിപാടിയും നടക്കും.
















