Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം; ഇരകളായത് പഴയ സഖികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 11:03 pm IST
in Thiruvananthapuram

തിരുവനന്തപുരം: എസ്എഫ്‌ഐ മൂത്താല്‍ മാവോയിസ്റ്റാകുമെന്ന ചൊല്ല് ഇനി പഴങ്കഥ. റെഡ് ടെററിസ്റ്റ് ആകുന്നതാണ് ഇപ്പോഴത്തെ സ്റ്റൈല്‍. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത സമരം നയിച്ചതിന്റെ ജാള്യത മറയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത്. ഇക്കുറി സദാചാര ഗുണ്ടായിസമാണ് കുട്ടിസഖാക്കള്‍ നടത്തിയത്. ഇരയായതോ.. എസ്എഫ്‌ഐ മൂത്ത് മാവോയിസവും കടന്ന റെഡ് ടെററിസ്റ്റുകള്‍.

എസ്എഫ്‌ഐയുടെ സാദാചര ഗുണ്ടായിസത്തിനെതിരെ പഴയ സഖാത്തികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി രംഗത്തെത്തി. യൂണിവേഴ്‌സിറ്റി കോളേജില്‍ ഇങ്ങനെയാണെന്ന് സിപിഎം ഒഴിച്ചുള്ള മറ്റ് സംഘടനകള്‍ മുന്‍പ് പറഞ്ഞിട്ടും ഇതിനെതിരെ നടപടി കൈകൊള്ളാന്‍ കേരളം ഭരിച്ച ഇരു മുന്നണികളും തയ്യാറായിട്ടില്ല.

തലസ്ഥാനത്തെ മാനവീയം വീഥി റെഡ് ടെററിസ്റ്റുകളുടെ കേന്ദ്രമാണെന്ന് ജന്മഭൂമി ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യുകയും ഇതിനെതിരെ പോലീസ് നടപടിയും സ്വീകരിച്ചിരുന്നു. നിയമവും സദാചാരവും ഇത്തരക്കാര്‍ അംഗീകരിക്കുന്നില്ല. തലസ്ഥാനത്തെ മിക്ക പരിപാടികളിലും ഇത്തരക്കാര്‍ മദ്യപിച്ചെത്തുകയും സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ പൂര്‍ണമായും ലംഘിക്കുന്ന കാഴ്‌ച്ച കണ്ട് കുടുംബവുമായെത്തുന്നവര്‍ പരിപാടി പകുതിയില്‍ ഉപേക്ഷിച്ച് പോകാറാണ് പതിവ്. മുന്‍കാലങ്ങളില്‍ ഇത്തരക്കാര്‍ക്ക് വളം വച്ചു നല്‍കിയത് എസ്എഫ്‌ഐയായിരുന്നു. എന്നാല്‍ പാര്‍ട്ടിയോട് കൂറുപുലര്‍ത്താറായതോടെയും പാര്‍ട്ടി ഭരണത്തില്‍ എത്തിയതോടെയും ഇത്തരക്കാര്‍ സ്വാഭാവികമായും ഭരണവര്‍ഗത്തിനെതിരെ തിരിഞ്ഞുതുടങ്ങി. ഇതോടെ പാര്‍ട്ടിക്ക് മാറി ചിന്തിക്കേണ്ടി വന്നു. ഇതിന്റെ ഫലമാണ് പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടതിന് എസ്എഫ്‌ഐ തന്ന സമ്മാനം എന്ന തലക്കേട്ടില്‍ അക്രമത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ഫേസ് ബുക്കില്‍ കുറിച്ചതും. എസ്എഫ്‌ഐയെ കണക്കിന് പ്രഹരിച്ചാണ് ഇരു വിദ്യര്‍ത്ഥിനികളുടെയെും ഫേസ് ബുക്ക് പോസ്റ്റ്.

പെണ്‍സുഹൃത്തുക്കളോടൊപ്പം നാടകം കാണാന്‍ എത്തിയപ്പോള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു കുട്ടിസഖാക്കള്‍. തല്ലുന്നത് എതിര്‍ക്കാന്‍ ശ്രമിച്ച തങ്ങളെയും വിദ്യാര്‍ത്ഥികള്‍ തല്ലിയെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങളെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വൈസ് പ്രിന്‍സിപ്പലും മറ്റു കുട്ടികളും നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്കും മര്‍ദനമേറ്റതായും പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യക്തമാക്കി. അക്രമത്തില്‍ പരിക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിജീഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ നിരവധി ട്രോളുകളും പോസ്റ്റുകളും ട്വിറ്റുകളും പ്രചരിക്കുകയാണ്. ഇതിനോടകം തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഭവം ഏറ്റെടുത്ത് പരമാവധി കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.