കണ്ണൂര്‍: ബസ്സ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇന്നലെ രാത്രി മതുക്കോത്ത് വെച്ചാണ് ഒരു സംഘം ആളുകള്‍ ബസ്സ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി ഏഴ് മണിക്കാണ് സംഭവം. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെഎല്‍ 58 ഡി 3727 പ്രസാദം ബസ്സ് ഡ്രൈവര്‍ ജിതിനെ ഒരു സംഘം ആളുകള്‍ ബസ്സ് തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഇവര്‍ ബസ്സിന്റെ താക്കോലും മോഷ്ടിച്ച് മുങ്ങി. അക്രമികള്‍ സഞ്ചരിച്ച കാര്‍ ഹുണ്ടായി കാറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.
















