തിരുവനന്തപുരം: ത്രിതല പഞ്ചായത്തിലെയും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെയും മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമപെന്‍ഷനും ചികിത്സാ സഹായവും ഏര്‍പ്പെടുത്തുന്നു. മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീലുമായി ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് ആന്‍ഡ് കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് അനുകൂല നടപടി സ്വീകരിച്ചത്. ഇതിനായി സബ്കമ്മിറ്റി രൂപീകരിക്കുന്നതിനും ചികിത്സാ സഹായ പദ്ധതി രൂപീകരണത്തിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ അമ്പതിനായിരത്തിലേറെ പേര്‍ക്ക് ക്ഷേമനിധി മൂലമുള്ള ഫലം ഇതിലൂടെ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















