മാവേലിക്കര: ബിജെപി നൂറനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നൂറനാട് ഇടപ്പോണ്‍ സരോവരത്തില്‍ സ്റ്റാലിന്‍കുമാറിന്റെ കാറും പാറ്റൂര്‍ ലളിതാലയത്തില്‍ കമ്മറ്റിയംഗം അനില്‍കുമാറിന്റെ ബൈക്കും കത്തിച്ച ഡിവൈഎഫ്‌ഐ നേതാക്കളെ നൂറനാട് പോലീസ് അറസ്റ്റു ചെയ്തു. .
ഡിവൈഎഫ്‌ഐ ചാരുംമൂട് മേഖലാ പ്രസിഡന്റ് ചെറുമുഖ രമാലയത്തില്‍ രണ്‍കുമാര്‍ (35), മേഖലാ കമ്മറ്റിയംഗം ചെറുമുഖ തെക്കുംപറമ്പില്‍ സോബിന്‍ (32), സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇടപ്പോണ്‍ ആനന്ദഭവനത്തില്‍ അജികുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്ന് മാവേലിക്കര സിഐ: പി. ശ്രീകുമാര്‍ പറഞ്ഞു.
















