തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഹിളാ മണ്ഡല്‍ കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു എസ്റ്റേറ്റ് ഓഫീസറെ നിയമിക്കും. തഹസില്‍ദാര്‍/റവന്യൂ ഓഫീസര്‍/തത്തുല്യ യോഗ്യതയുള്ള വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പതിനേഴായിരം രൂപയും യാത്രാ ബത്തയും വേതനം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബുവരി 15 വൈകിട്ട് അഞ്ച് വരെ. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്, കെ.എന്‍.ആര്‍.എ- 120, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം – 695 012. ഫോണ്‍: 0471 – 2352258.
















