മാന്നാര്‍: ബൈക്കപകടത്തില്‍ പരുക്കേറ്റയാളിന് പഞ്ചായത്ത് ജീവനക്കാര്‍ തുണയായി. മാന്നാര്‍ പാവുക്കര മോസ്‌കോ ജങ്ഷനില്‍ ഇന്നലെ ബൈക്കപകടത്തില്‍ പരിക്കേറ്റ കരുവേലില്‍ അലക്‌സിന് (64)ആണ് മാന്നാര്‍ പഞ്ചായത്തിലെ ജീവനക്കാരനായ അബ്ദുല്‍ റഷീദും ഡ്രൈവര്‍ മനുവും രക്ഷകരായത്.
അപകടത്തില്‍പ്പെട്ട് റോഡരികില്‍ അരമണിക്കൂറിലേറെ രക്തം വാര്‍ന്നു കിടന്നിട്ടും പരിസരവാസികളും വഴിയാത്രക്കാരും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുവാന്‍ തുനിഞ്ഞില്ല.
നികുതി പിരിവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വാഹനത്തില്‍ പോവുകയായിരുന്ന ജീവനക്കാര്‍ പരിക്കേറ്റ് കിടക്കുന്ന അലക്‌സിനെ പഞ്ചായത്ത് വാഹനത്തില്‍ കയറ്റി പരുമലയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ സഹായത്തിനായി പലരോടും ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല.
















