കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ മാനഭംഗശ്രമത്തിനിടയില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭാര്യയെയാണ് അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
വീട്ടിനു പുറത്ത് വസ്ത്രം കഴുകുന്നതിനിടയിലാണ് ഭര്‍തൃമതിയായ യുവതിയെ സിപിഎം പ്രവര്‍ത്തകനായ ചൂട്ടാച്ചി മനോജ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കുതറിമാറാന്‍ ശ്രമിച്ച യുവതിയെ മനോജ് തലയ്‌ക്കിടിച്ച് പരുക്കേല്‍പിക്കുകയായിരുന്നു. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിക്കുന്നത് കണ്ട് മോഹാലസ്യപ്പെട്ടു വീണ അമ്മയെ പാപ്പിനിശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിപിഎം പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചൂട്ടാച്ചി രമേശന്റെ സഹോദരീപുത്രനാണ് പ്രതിയായ മനോജ്. മുമ്പും പലതവണ യുവതിയെ ഉപദ്രവിച്ചതിന് മനോജിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഭര്‍ത്താവിന് നേരെയും മനോജും മറ്റ് സിപിഎം പ്രവര്‍ത്തകരും നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
















