ഇരിട്ടി: വര്‍ഷങ്ങളായി നിയമനം ലഭിച്ചിട്ടും അംഗീകാരം കിട്ടാതെ പ്രയാസമനുഭവിക്കുന്ന അധ്യാപകരുടെ നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ പ്രമോഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു)ഇരിട്ടി ഉപജില്ലാ സമ്മേളനം പ്രമേയത്തിലുടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്‍ടിയു ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി എം.ബാബു-പ്രസിഡണ്ട്, കെ.പി.കുഞ്ഞിനാരായണന്‍-വൈസ് പ്രസിഡണ്ട്, പി.പി.സദാനന്ദന്‍-സെക്രട്ടറി, പി.മോഹന്‍ദാസ്-ജോയന്റ് സെക്രട്ടറി, കെ.വി.പ്രസാദ്-ട്രഷറര്‍ എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ.ടി.അനൂപ്, എ.ശ്രീല, ഷിനോജ്, പി.സതീശന്‍ എന്നിവരേയും തിരഞ്ഞെടുത്തു
















