ഇരിട്ടി: ഭരണസ്വാധീനമുപയോഗിച്ച് പൊതു സ്വത്ത് കയ്യടക്കാനുള്ള സിപിഐയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മറ്റി അറിയിച്ചു. ഒരു തുണ്ട് ഭൂമിയില്ലാത്ത ആദിവാസികള്‍ അടക്കമുള്ള ദരിദ്രവിഭാഗം ഭൂമിക്കായി നെട്ടോട്ടമോടുമ്പോള്‍ തലശ്ശേരി മൈസൂര്‍ ദേശീയ പാതയില്‍ ചാവശ്ശേരിയില്‍ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലം പാര്‍ട്ടി ഓഫീസിനായി പതിച്ചുവാങ്ങി ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം നിര്മ്മിക്കുവാനുള്ള സിപിഐയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഈ സര്‍ക്കാര്‍ നടപടി അടിയന്തിരമായി റദ്ദു ചെയ്യണമെന്നു ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അജയകുമാര്‍ നടുവനാട്, കെ.ശിവശങ്കരന്‍, കെ.ജയപ്രകാശ്, ഉണ്ണി മോച്ചേരി, വി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
















