മയ്യില്‍: അഞ്ചുമാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ മരിച്ചു. നണിയൂര്‍ നമ്പ്രത്തെ ജാസിമിന്റെ ഭാര്യ പാവന്നൂര്‍ മൊട്ടയിലെ ഷഹീദ(19)ആണ് മയ്യിലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അസ്വാസ്ത്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രാവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് നേരെ അക്രമം നടത്തിയതായും പരാതിയുണ്ട്. അബ്ദുള്‍ അസീസ്-ആയിഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സുബൈര്‍, ഫവാദ്, ഖൈറുന്നീസ, ഷാഹിന.
















