പയ്യന്നൂര്‍: പീരക്കാംതടം ദേശീയ പാതയരികില്‍ പ്രവര്‍ത്തിച്ചു വരുന്ന ബിവറേജസ് വിദേശമദ്യ വില്‍പ്പനശാല കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലേക്ക് മാറ്റാന്‍ നീക്കം. ചുടല പാണപ്പുഴ റോഡില്‍ ഭൂദാനം കോളനിക്കടുത്ത് ചെറുവിച്ചേരിയില്‍ മദ്യവില്‍പ്പനശാല തുടങ്ങാനാണ് ആലോചന. ദേശീയപാതയരികിലെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവിനെ തുടര്‍ന്നാണ് പുതിയ സ്ഥലംകണ്ടെത്തുന്നത്. പഞ്ചായത്തില്‍ നിന്ന് അനകൂല തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ വകുപ്പ്തല ഗ്രീന്‍ചാനല്‍ വഴി അഗീകാരം നല്‍കാനാണ് നീക്കം.
സാധാരണക്കാരും കൂലിത്തൊഴിലാളികളും കൂടുതലുള്ള ഈ പ്രദേശം നേരത്തെ വ്യാജമദ്യ കേന്ദ്രങ്ങളായിരുന്നു. സാമൂഹ്യരാഷ്‌ട്രീയ സംഘടനകളുടെ നിരന്തര ശ്രമം കാരണം മദ്യവിമുക്തമായി വരുന്ന ഈ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന തുടങ്ങിയാല്‍ നാടിന്റെ സമാധാനം നഷ്ടപെടുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. ഭൂദാന പ്രവര്‍ത്തനങ്ങള്‍ നടന്ന ഈ ഗ്രാമത്തില്‍ മദ്യശാല തുടങ്ങാനുള്ള നീക്കം ഏറെ പ്രതിഷേധത്തിനിടയാക്കും.
















