കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസ്‌ഞ്ചേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 13 ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യാത്രക്കാരുടെ പാര്‍ലിമെന്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.റഷീദ് കവ്വായി,കെ.പി.ചന്ദ്രാംഗദന്‍,മായന്‍ വേങ്ങാട്,രമേശന്‍ പനിച്ചിയില്‍,കെ,ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















