പാലാ: ഊരാശാല ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും ഇന്ന് വൈകിട്ട് 4ന് സമര്‍പ്പിക്കും. മുണ്ടമറ്റം രാധാകൃഷ്ണന്റെ വസതിയില്‍ നിന്ന് കൊടിക്കൂറയും പൗവ്വത്ത് ജയശങ്കര്‍ പ്രസാദിന്റെ വസതിയില്‍ നിന്ന് ദേവന്റെ തിടമ്പേറ്റുന്ന ആനയ്‌ക്ക് ചാര്‍ത്താനുള്ള നെറ്റിപ്പട്ടവും ക്ഷേത്രത്തില്‍ എത്തിക്കും.
















