കാഞ്ഞാര്‍: മുട്ടം പോളിടെക്‌നിക്ക
ിലെ കലോത്സത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എസ്എഫ്‌ഐ നേതാവ് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പോളി യൂണിയന്‍ കൗണ്‍സിലര്‍ മാര്‍ത്താണ്ഡന്‍ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അധ്യാപകരുടെ ഒത്താശയോടെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഫലമായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ വന്നതോടെ ഇതിനായി ഇത്തരത്തിലൊരു നാടകം ഒരുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സും മുട്ടം പോലീസും സ്ഥലത്തെത്തി. അദ്ധ്യാപകരും മറ്റും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ത്താണ്ഡന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പുറത്താക്കല്‍ നടപടി പിന്‍വലിച്ചതോടെ മാര്‍ത്താണ്ഡന്‍ ടാങ്കിനുമുകളില്‍ നിന്നു താഴെയിറങ്ങുകയായിരുന്നു. തിങ്കളാഴ്ച മാര്‍ത്താണ്ഡന്റെ രക്ഷിതാക്കളോട് കോളേജിലെത്താന്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചു.
ജനുവരി
23 ന് നടന്ന പോളി കലോത്സവം അലങ്കോലപ്പെട്ടിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് മാര്‍ത്താണ്ഡനാണെന്നും ഇതിന്റെ പേരില്‍ ഇയാളെ കോളേജില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് കംപ്യൂട്ടര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചിരുന്നു.
പൊലീസിനെ ആക്രമിച്ച സംഭവമടക്കം അനവധി കേസുകളില്‍ പ്രതിയായ മാര്‍ത്താണ്ഡനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യ ഭീഷണി മുന്‍കൂട്ടി തയ്യാറാക്കിയ നാടകമായിരുന്നെന്നും വരും ദിവസങ്ങളില്‍ ഇത് വ്യക്തമാകുമെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. ഏത് തരത്തിലും കോളേജില്‍ തിരിച്ച് കയറുകയെന്ന എസ്എഫ്‌ഐ നേതാവിന്റെ ലക്ഷ്യമാണ് ഇവിടെ ആസൂത്രിതമായി നടപ്പിലാക്കിയത്
















