കുമളി: സ്വകാര്യ റിസോര്‍ട്ടില്‍ അക്രമണം നടത്തിയ കേസില്‍ ബന്ധുവ
ിന് ജാമ്യമെടുക്കാനെത്തിയ യുവാവിനെ പ്രതിയാക്കി കേസെടുത്ത് ജയിലിലടച്ചു.
ഓടമേട് തോട്ടത്തില്‍ ശ്രീജിത്തിനെ കുമളി പോലീസ് പ്രതി ചേര്‍ത്ത് ജയിലടിച്ചത്. റിസോര്‍ട്ടിന്റെ മാനേജറടക്കം അക്രമത്തില്‍ ഇയാള്‍ പങ്കാളിയല്ലെന്നും അറിയിച്ചിട്ടും സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീജിത്തിനെ പതിയാക്കുകയായിരുന്നു എന്നാണ് വിവരം.
ആര്‍എസ്എസ് നേതാവിന്റെ മകനാണ് ശ്രീജിത്ത്, ഈ അവസരം മുതലെടുത്ത് ഭരണകക്ഷിയുടെ താല്‍പര്യത്തിന് പോലീസ് വഴങ്ങുകയായിര
ുന്നു. തലേ ദിവസം തന്നെ സ്ഥലത്തെത്തി മടങ്ങിയ ശ്രീജിത്തിനെ ജാമ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി മണിക്കൂറുകള്‍ സ്റ്റേഷനിലിരുത്തിയായിരുന്നു നാടകീയമായ അറസ്റ്റ്. എസ്‌ഐ വരട്ടെ എന്ന് പറഞ്ഞ് തന്നെ പിടിച്ചിരുത്തി കേസിലെ നാലാം പ്രതിയാക്കുകയായിരുന്നു എന്നാണ് ശ്രീജിത്ത് പറയുന്നത്. സംഭവത്തില്‍ പിടിയിലായ പാമ്പാടി പങ്ങട കന്നുകുഴി വീട്ടില്‍ അജയകുമാറിന്റെ ബന്ധുവാണ് ശ്രീജിത്ത്. കേസില്‍ അറസ്റ്റിലായ നാലു പേരെയും കോടതി ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചു.
















