പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണില്‍ ഓട വൃത്തിയാക്കിയതിന് ശേഷം തിരികെ സ്ലാബ് ഇടുന്നതിനെ ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മില്‍ തര്‍ക്കമായതോടെ റോഡിലേയ്‌ക്ക് ഇറക്കി വച്ചിരിക്കുന്ന സ്ലാബുകള്‍ കാല്‍നടയാത്രക്കാരെയും വാഹന യാത്രക്കാരെയും വലയ്‌ക്കുന്നു.
മാസങ്ങളായി ടൗണില്‍ കെ ആര്‍ തീയറ്റര്‍ മുതല്‍ പശുമലക്കവല വരെയുള്ള ഭാഗത്തെ ഓടയില്‍ മലിനജലം നിറഞ്ഞ് കവിഞ്ഞ് റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓട വൃത്തിയാക്കുന്നതിന് തീരുമാനമായത്. ഇതിന്‍ പ്രകാരം കഴിഞ്ഞ ആഴ്‌ച്ച ഇവിടുത്തെ സ്ലാബുകള്‍ നീക്കി മാലിന്യം നീക്കം ചെയ്തിരുന്നു. തിരികെ സ്ലാബ് ഇടുന്നതിന് പഞ്ചായത്ത് ഫണ്ട് നല്‍കില്ലെന്നും ഇതിന് വേണ്ട ഫണ്ട് വ്യാപാരികള്‍ തരണമെന്നുമാണ് കരാറുകാരന്‍ പറയുന്നത്. ദേശീയ പാതയിലെ ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ഫണ്ട് നീക്കി വയ്‌ക്കുന്നതിന് തടസമുണ്ടെന്ന് പഞ്ചായത്ത് പറയുന്നു. എന്നാല്‍ വ്യാപാര
ികള്‍ ഇതിന് വേണ്ട തുക നല്‍കില്ലെന്നും പറഞ്ഞതോടെ സ്ലാബ് തിരികെ ഇടുന്ന ജോലി അനശ്ചിതത്വത്തിലായി. സ്ലാബ് ദേശീയപാതയോരത്തേക്ക് ഇറക്കി ഇട്ടിരക്കുന്നതിനാല്‍ ഗതാഗത തടസ്സവും പതിവാണ്. ദുര്‍ഗന്ധം കാരണം വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നു.
ഇവിടുത്തെ കോഫിബാറിലും മറ്റുമുള്ളവര്‍ മലിനജലം ഇവിടുത്തെ ഓടയിലേക്ക് തള്ളുന്നതിനെതിരെ പഞ്ചായത്തും ആരോഗ്യവകുപ്പും വേണ്ട നടപടികള്‍ സ്വീകരിക്കുന്നുമില്ല. കട നടത്തുന്നതിന് ഇവര്‍ക്ക് പഞ്ചായത്ത് ലൈസന്‍സുമില്ല. ഇതിന് എതിര്‍വശത്താണ് ആരോഗ്യ വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
















