കോട്ടയം: ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കനകജൂബിലി സമാപന സമ്മേളനം ഇന്ന് നടക്കും. എം.ജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും. ഒരുവര്‍ഷം നീണ്ടുനിന്ന സ്മൃതിപഥം പരിപാടി സ്‌കൂളിനെ കായിക മികവിന്റെ കേന്ദ്രമാക്കി. ഇതിന് പങ്ക് വഹിച്ച അധ്യാപകരായ ജോസഫ് പേമല, കെ.വി ലീലാമ്മ ന്നിവരെ ആദരിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍ സതീര്‍ത്ഥ്യം സിഡി പ്രകാശനം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബി മഹേഷ് ചന്ദ്രന്‍ കനക ജൂബിലി സ്മാരകം തറക്കല്ലിടീല്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ സുവനീര്‍ പ്രകാശനം നടത്തും. കലാ-കായിക പ്രതിഭകളെ അനുമോദിക്കും. പിടിഎ പ്രസിഡന്റ് വി.എന്‍ രമണന്‍ അധ്യക്ഷത വഹിക്കും.
















