കുമരകം: കാര്‍ഷിക വ്യാപന വിജ്ഞാപനം കര്‍ഷകരില്‍ എത്തിക്കുക എന്ന ഉദ്ദ്യേശത്തോടുകൂടി പ്രവര്‍ത്തിക്കുന്ന കേന്ദ്രാവത്കൃത പദ്ധതിയായ ആത്മയുടെ മേല്‍നോട്ടത്തിലും കുമരകം കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തിലും സബര്‍മതി പുരുഷസ്വയംസഹായ സംഘത്തിന്റെ സഹകരണത്തിലും കൃഷിയിട പാഠശാലാ ക്ലാസ് നടത്തി. സംഘം പ്രസിഡന്റ് കെ.ജി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ റോണി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. റിട്ട.പ്രൊഫ.ഡോ.ശശിധരന്‍ സാര്‍ ക്ലാസ് നയിച്ചു. ആത്മ അസ്സി. ടെക്‌നോളജി മാനേജര്‍ സബിത സതീഷ്, സംഘം സെക്രട്ടറി ജിജോ ജോസ് കൊച്ചീത്തറ, സാബു ശാന്തി, എബ്രഹാം ജോണ്‍ വലിയകുളം, കുഞ്ഞുമോന്‍.ഇ.കെ, പൊന്നമ്മ ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷീബ സന്തോഷ്, അമ്മിണി ജോസ്, തങ്കമ്മ കുഞ്ഞുമോന്‍, സുജലമ്മ കുട്ടപ്പന്‍, ലളിതമ്മ ശശി, സുബി സന്തോഷ്, സ്മിത രതീഷ്,രാജി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















