10 ജിബി വരെ സൗജന്യ ഡാറ്റ സേവനം നല്‍കാന്‍ ജിയോ പ്ലാന്‍ ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട്. ടെക് സൈറ്റായ ഡിജിറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ നിലവിലുള്ള ജിയോ ന്യൂ ഇയര്‍ ഓഫറിന് ശേഷമായിരിക്കും അടുത്ത ഏപ്രില്‍ മുതല്‍ പുതിയ ഓഫര്‍ എത്തുക.
10 ഭീകരരെ സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ യുഎസ് സേനയും പ്രാദേശിക സേനയും നടത്തിയ തെരച്ചിലില്‍ 10 ഭീകരരെ വധിച്ചു. ഐഎസിലെയും ലഷ്‌കര്‍ ഇ ഇസ്ലാമിലെയും അംഗങ്ങളെയാണ് വധിച്ചത്.
15 ലേറെ അധികാരങ്ങള്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തന്റെ വൈസ് പ്രസിസിഡന്റ് എല്‍ ഐസമിക്ക് പകുത്തു നല്‍കി.സഹമന്ത്രിമാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങള്‍ ഇനി ഐസമിയാണ് നിര്‍വഹിക്കുക.
18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള ആറു പേരെ ജര്‍മനിയിലെ ആന്‍സ്റ്റീനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാര്‍ഡന്‍ ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് വിവരം. മരണകാരണം അറിവായിട്ടില്ല.
28 ചൈനീസ് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മലേഷ്യയില്‍ കാണാതായി.സാബായിലെ കോറ്റ കിനാബാലുവില്‍നിന്ന് മെങ്കാളം ദ്വീപിലേക്ക് പോയ ബോട്ടാണ് കാണാതായത്. സംഭവത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
















