ആലക്കോട്: കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ ചീക്കാട് നമ്പ്യാര്‍ മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു, ഒരു വീട് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കര്‍ണ്ണാടക വനത്തില്‍ നിന്നുമെത്തിയ എട്ടോളം വരുന്ന ആനക്കൂട്ടമാണ് കൃഷികള്‍ നശിപ്പിച്ചത്. നമ്പ്യാര്‍മല സ്വദേശികളായ ചോഴിമഠത്തില്‍ അമ്പു, രമേശന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, സാവിത്രി, സോമന്‍, തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചത്. ആയിരത്തോളം വാഴകള്‍, നിരവധി കവുങ്ങുകള്‍, തെങ്ങുകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയുടെ വീടാണ് തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയോളമായി വനാതിര്‍ത്തികളില്‍ ആനകള്‍ തമ്പടിച്ചുവരികയായിരുന്നു. ഇതുമൂലം അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ കടുത്ത ഭീഷണിയിലാണ്.
















