കണ്ണൂര്‍: ആഗ്രോ ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാസാവള-ജൈവവള വ്യാപാരികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രിന്‍സിപ്പല്‍അഗ്രിക്കള്‍ച്ചറല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വളം വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക് ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ ഡിഗ്രി വേണമെന്ന നിബന്ധന ഒഴിവാക്കുക, കടപരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ പീഢനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡണ്ട് സുരേഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.വി.വിജയന്‍, സലിലേഷ്, ടി.കെ.വിജയന്‍, സജി പെരുമ്പടമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
















