Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റബ്ബറിന് റെക്കോഡ് വില; കര്‍ഷകര്‍ ആഹ്ലാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:46 pm IST
inKannur

കണ്ണൂര്‍: മൂന്ന് വര്‍ഷത്തിനിടയില്‍ റബ്ബറിന് റെക്കോഡ് വില. ഇന്നലെ കിലോവിന് 160 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റബ്ബര്‍ വില 160 കടക്കുന്നത്. ഇത് റബ്ബര്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ഇന്നലെ റബ്ബര്‍ ബോര്‍ഡ് വില കിലോവിന് 160 ആണ്. ബാംഗോക് വില 200.89ഉം ക്വാലാലംപൂര്‍ വില 242.85ഉം ആണ്. ഏറെ കാലത്തിനുശേഷമാണ് ബാംഗോക് വില 200 കടക്കുന്നത്. അടുത്ത ആഴ്ചയോടെ മറ്റ് രാജ്യാന്തര വിപണികള്‍കൂടി സജീവമാകുന്നതോടെ റബ്ബര്‍ വില കിലോവിന് 200ല്‍ എത്തുമെന്നാണ് റബ്ബര്‍ വ്യവസായികളുടെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് ഇന്നലെ ഇരിട്ടി മാര്‍ക്കറ്റില്‍ ഗ്രേഡ് റബ്ബറിന് കിലോവിന് 155 രൂപയും, ഗുഡ്‌ലോട്ട് വിഭാഗത്തിന് 130 രൂപയും ലോട്ടിന് 125 രൂപയും ഒട്ടുപാലിന് 100 രൂപയും ചിരട്ട്പാലിന് 90 രൂപയുമാണ് വിലയുണ്ടായത്. കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് വിലയേക്കാള്‍ സാധാരണ മൂന്ന് നാല് രൂപ കുറച്ചുമാത്രമാണ് വ്യാപാരികള്‍ നല്‍കിയിരുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വിലഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ റബ്ബര്‍ ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പല ടയര്‍ കമ്പനികളും കര്‍ഷകരില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതോടെ വിപണി സജീവമായിരിക്കുകയാണ്. രാജ്യാന്തര വിപണി ഉയര്‍ന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വിലയുയരാന്‍ ഇടയായത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ വര്‍ദ്ധനവിനനുസരിച്ചുള്ള നേട്ടം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്. രാജ്യാന്തര വിപണിയില്‍ 200 കടന്നിട്ടും ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ റബ്ബര്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല എന്നത് ഇതിന് ഉദാഹരണമാണ്. ഏകദേശം നാല്‍പത് രൂപയുടെ വ്യതാസം ആഭ്യന്തര, രാജ്യാന്തര വിപണികള്‍ തമ്മിലുണ്ട്.

ആഭ്യന്തര വിപണിയില്‍ വിലയുയരാതിരിക്കാന്‍ കണക്കാക്കി പല ടയര്‍ കമ്പനികളും സംഘടിതമായി റബ്ബര്‍ വാങ്ങാതിരിക്കുകയാണ്. ഒറ്റപ്പെട്ട ചില കമ്പനികള്‍ മാത്രമേ ഇപ്പോള്‍ വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങുന്നുള്ളൂ. റബ്ബര്‍ വിലയിടിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സംസ്ഥാനത്തെ വന്‍കിട മുതലാളിമാര്‍ ചെയ്യുന്നത്. തങ്ങളുടെ ഭരണനേട്ടം മൂലമാണ് റബ്ബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലയില്‍ മാറ്റമുണ്ടായതെന്ന് വീമ്പിളക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വന്‍കിട മുതലാളിമാരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് കര്‍ഷക വഞ്ചനയാണ്. 2013 ജനുവരിയില്‍ രാജ്യാന്തര വില 181 രൂപയെത്തിയപ്പോള്‍ ആഭ്യന്തര വില 151.50 ആയിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മുമ്പ് വില 150 ഉണ്ടായിരുന്നത്. പിന്നീട് വല കുത്തനെയിടിഞ്ഞ് 90ല്‍ എത്തിനില്‍ക്കുകയായിരുന്നു. 2016 ഏപ്രിലില്‍ 144 രൂപവരെ എത്തിയിരുന്നു.

റബ്ബര്‍ വില 150ന് മുകളിലായതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ റബ്ബര്‍ വിലസ്ഥിരതാ പദ്ധതി നിലക്കും. റബ്ബറിന് 150 രൂപ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയാരംഭിച്ചത്. അതത് ദിവസത്തെ റബ്ബര്‍ ബോര്‍ഡ് വിലയും 150 രൂപയും തമ്മിലുള്ള അന്തരമാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്നും പരാതിയുണ്ട്. അര്‍പിഎസ് മുഖാന്തിരമാണ് ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഇതുപ്രകാരം വ്യാജ കര്‍ഷകന്മാരും ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ പറ്റിയതായും പരാതിയുണ്ട്. ബില്ലുകള്‍ സമര്‍പ്പിച്ച സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപ ലഭിക്കാനുമുണ്ട്. റബ്ബര്‍ വിലവര്‍ദ്ധനവ് മലയോര കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.