കണ്ണൂര്‍: പാനൂര്‍ ആശുപത്രിയുടെ സ്ഥലം പള്ളിക്കമ്മറ്റിയുടെ കയ്യില്‍ നിന്നും തിരിച്ചുപിടിച്ച് സര്‍ക്കാര്‍ അധീനതയിലാക്കുക, കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക, അഴിമതിയില്‍ മുങ്ങിക്കുളിച്ച ധനസമാഹരണ കമ്മറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുക നരിക്കോട് മല സംരക്ഷിക്കാന്‍ ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ജില്ലാ ജനകീയവേദിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സ്റ്റേഡിയം കോര്‍ണറില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ സന്തോഷ് പൊയിലൂര്‍, കെ.വി.ശാരദ, കെ.സി.അനിത, എ.രവീന്ദ്രന്‍, വിനോദ് കൊമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കലക്‌ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ ജനകീയ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.പി.പ്രകാശന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഇ.മനീഷ്, ജയ്‌സണ്‍ ഡൊമിനിക്, വി.വി.ദാസന്‍, കെ.കെ.ചാത്തക്കുട്ടി, എ.പി.രാജു, ഗോവിന്ദന്‍ എടച്ചോളി, ഇസ്‌ബെല്‍ സൗമി, എടക്കാട് പ്രേമരാജന്‍, പള്ളിപ്രം പ്രസന്നന്‍, രവീന്ദ്രന്‍ വാരായി തുയങ്ങിയവര്‍ സംസാരിച്ചു.
















