കൊച്ചി: ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ കുട്ടികള്‍. പാര്‍ട്ടി പരിപാടിയില്‍ നൃത്തം ചെയ്യിക്കാന്‍ കുട്ടികളെയും കരാര്‍ അദ്ധ്യാപകരേയും നിര്‍ബന്ധിച്ച് കൊണ്ടുപോയതിനെതിരേ ചാന്‍സലറായ ഗവര്‍ണ്ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും മറ്റും പരാതി.
വി.സി ഡോ. എം.സി. ദീലീപ്കുമാറും നൃത്ത വിഭാഗം തലവന്‍ വേണുഗോപാലുമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചാണ് പരാതി. ഡിവൈഎഫ്‌ഐ സമ്മേളനത്തിന് ബുധനാഴ്ച കാലടി സര്‍വകലാശാലാ വിദ്യാര്‍ത്ഥികളാണ് കലാപരിപാടി അവതരിപ്പിച്ചത്. ശനിയാഴ്ച കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ പരിപാടിയാണ്. സര്‍വകലാശാല ചെലവിലാണ് പരിപാടി. പൊതുഖജനാവിലൈ പണം വിനിയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടയുടെ വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നത് ക്രമക്കേടാണെന്ന് പരാതിക്കാരി ഡോ. എസ്. മേഘ പറയുന്നു.
ഔദ്യോഗിക ക്രമക്കേടിന് വിജിലന്‍സ് കോടതി കേസെടുത്ത അദ്ധ്യാപകന്‍ ഭരണകക്ഷിയുടെ ആനുകൂല്യം നേടാന്‍ നടത്തുന്ന ശ്രമങ്ങളാണിതെന്നും പരാതിയില്‍ പറയുന്നു.
















