കണ്ണൂര്‍: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നിയുക്തി ജോബ് ഫെസ്റ്റ് 11 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കും. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എംഎല്‍എ എ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളുമാണ് മേളയില്‍ പങ്കെടുക്കുക സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കേണ്ട സമയം അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുക്കിയിരിക്കും. താല്‍പര്യമുള്ള മൂന്ന് കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0495 2370178, 0495 2370176, 0495 2370179.
















