കണ്ണൂര്‍: പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ നിയമം 1989 ജില്ലാതല ബോധവത്കരണ സെമിനാര്‍ മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല ഗവ പ്ലീഡര്‍ ബി.പി.ശശീന്ദ്രന്‍ വിഷയാവതരണം നടത്തി. സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം അജിത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.ജെ.മൈക്കിള്‍, ജൂനിയര്‍ സൂപ്രണ്ട് കെ.ശ്രീജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















