കണ്ണൂര്‍: തലശ്ശേരി സഹകരണ എഞ്ചിനീയറിങ്ങ് കോളേജിന്റെ അഞ്ചാമത് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കെ.കെ.രാഗേഷ് എംപി, കേപ്പ് ഡയറക്ടര്‍ ആര്‍.ശശികുമാര്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രമ്യ, ജില്ലാ പഞ്ചായത്ത് അംഗം പി.വിനീത തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ വി സജീവ് സ്വാഗതം പറഞ്ഞു.
















