കണ്ണൂര്‍: ധര്‍മ്മടം മണ്ഡലം വികസന ശില്‍പ്പശാല ധര്‍മ്മടം ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ശില്‍പ്പശാലയില്‍ മുന്‍ എംഎല്‍എ കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കില ഡയറക്ടര്‍ ഡോ. പി.പി.ബാലന്‍, മുന്‍ എംഎല്‍എ എം.വി.ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍ വിഷയാവതരണം നടത്തി. കെ.പ്രദീപന്‍ ഗ്രൂപ്പ് ചര്‍ച്ച അവതരണം നിര്‍വഹിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
















