കണ്ണൂര്‍: ചരിത്രപ്രസിദ്ധമായ കീഴ്പ്പള്ളി മുഹമ്മദ് ശാഹ് വലിയുള്ളാഹി തങ്ങളുടെ ഉറൂസ് മുബാറക്ക് നാളെ മുതല്‍ ഒമ്പത് വരെ നടക്കും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് ഷൈഖുന ചപ്പാരപ്പടവ് ഉസ്താദിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലോടെ തുടക്കം കുറിക്കും. തുടര്‍ന്ന് ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിന്റെ ശിലാസ്ഥാപനകര്‍മവും ഷൈഖുനയുടെ നസീഹത്ത് പ്രഭാഷണവും ഉണ്ടായിരിക്കും. ഏഴ് ദിവസവും നടക്കുന്ന ആണ്ട് നേര്‍ച്ചയില്‍ പ്രഭാഷണവും ബുര്‍ദ്ധ ആലാപനവും ഉണ്ടായിരിക്കും. സമാപന ദിവസം വൈകീട്ട് മൗലിദ് പാരായണവും പ്രഗത്ഭ വാഗ്മി അബ്ദുസമദ് പൂക്കോട്ടൂരിന്റെ മുഖ്യപ്രഭാഷണവും നടക്കും. തുടര്‍ന്ന് പാണക്കാട് സയ്യിദ് അബ്ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ദിഖ്‌റ മജ്‌ലീസും ഖതം ദുആയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അസീസ് മൗലവി, ശരീഫ് ഫൈസി ഇര്‍ഫാനി, ജലീല്‍ ഫൈസി ഇര്‍ഫാനി, എന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
















