ഷിംല: ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയിലെ സൈനിക ക്യാമ്പിന് സമീപം ഐഎസ് ഭീകരരുടെ പോസ്റ്ററുകള്‍ കണ്ടെത്തി. ഐഎസ്‌ഐഎസ് ഉടനെയെത്തുമെന്നാണ് പോസ്റ്ററുകളിലും ഒരു കൊടിയിലും എഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലുമാണ് പോസ്റ്ററുകള്‍.
സംസ്ഥാന തലസ്ഥാനവുമായി 50 കിലോമീറ്റര്‍ അകലെ മാത്രമുള്ള സുബാതു സൈനിക ക്യാമ്പ് മുതല്‍ നേപ്പാള്‍ വരെ മൂന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുമെന്ന് ഒരു പോസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാര്‍ ഈ പോസ്റ്ററുകള്‍ ഒരു ഭീഷണിയായെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ധരംപൂരിലെ ഒരു ക്ഷേത്രത്തിന് സമീപം അറബിയിലും ഇംഗ്ലീഷിലും ഐഎസ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.
















