ന്യൂദല്‍ഹി: കള്ളപ്പണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് 87 പേര്‍ക്ക് നോട്ടീസ് അയച്ചു. കോടികള്‍ വിലമതിക്കുന്ന 42 സ്വത്തുവകകള്‍ ബിനാമി നിയമപ്രകാരം കണ്ടുകെട്ടിയിട്ടുമുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍, മില്ലുടമ,ഒരു വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരുടെ ബിനാമി സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇതില്‍ മില്ലുടമ തന്റെ കോടികളുടെ കള്ളപ്പണം മില്ലിലെ 780 ജോലിക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി അവയില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്.
വിദ്യാഭ്യാസ ട്രസ്റ്റിലെ അംഗങ്ങള്‍ തങ്ങളുടെ 40 ജീവനക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി അവയില്‍ രണ്ടും രണ്ടരയും ലക്ഷം വീതം ഇടുകയായിരുന്നു. ഹരിയാന സ്വദേശിയായ റിട്ട. ഐഎസ് ഉദ്യോഗസ്ഥന്‍ വലിയ ഫ്‌ളാറ്റ് അടക്കം നിരവധി സ്വത്തുക്കള്‍ വാരിക്കൂട്ടിയിരുന്നു. ഇവയും ബിനാമി സ്വത്തു നിയമ പ്രകാരം കണ്ടുകെട്ടി.
















