കൊച്ചി: നിര്‍ധനരായ ഹൃദ്‌രോഗികള്‍ക്ക് ആശ്വാസമായി സമരിറ്റന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ 100 രോഗികള്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന പദ്ധതി ‘സ്‌നേഹസ്പന്ദനം 2017’ന് തുടക്കമായി. കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.
ആധുനിക കാത്ത് ലാബ് സൗകര്യങ്ങളുമുപയോഗിച്ച് ഹൃദ്‌രോഗ വിദഗ്ദരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ ബന്ധപ്പെട്ട രേഖകളും ആന്‍ജിയോഗ്രാമിന്റെ ഫലവുമായി ആശുപത്രി അധികൃതരെ സമീപിക്കണം.
ഇന്നസെന്റ്എംപി, കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, എം.വി. ജോര്‍ജ്, ഡോ.ഇ.വി. ജോണ്‍, ഡോ.സജി സുബ്രഹ്മണ്യം ,ഡോ.ദീപം രാജേന്ദ്രന്‍, സിനി ആര്‍ടിസ്റ്റുകളായ സാജു നവോദയ, ദിനേശ് നായര്‍, പിന്നണി ഗായിക മിന്‍മിനി, സിസ്റ്റര്‍ ഗ്രേസ് ലെറ്റ് എന്നിവര്‍ പങ്കെടുത്തു.
















