ഹൈദരാബാദ്: ഓണ്‍ലൈനില്‍ കഞ്ചാവ് കലര്‍ത്തിയ ചോക്കലേറ്റിന്റെ വില്‍പ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഷുജത്ത് അലി ഖാന്‍ ആണ് അറസ്റ്റിലായത്.
ചെറുകിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ് വാങ്ങി പൊടിച്ചാണ് ഇയാള്‍ ചോക്കലേറ്റ് ഉണ്ടാക്കിയിരുന്നത്. 500 മുതല്‍ 1800 രൂപവരെയായിരുന്നു ഓരോ ചോക്കലേറ്റിനും ഇയാള്‍ ഇടാക്കിയിരുന്ന തുക. ഉത്പന്നത്തിന്റെ വിപണത്തിനായി ഓണ്‍ലൈന്‍ സൈറ്റുകളും സോഷ്യല്‍ മീഡിയകളും ഇയാള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
30,000 ഓളം ആവശ്യക്കാര്‍ ഇയാളുടെ ചോക്കലേറ്റിന് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് ചോക്കലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു.
2006ല്‍ ഹൈദാബാദ് ഡെക്കാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ അലി ഖാന്‍ നിസാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി ഉപേക്ഷിച്ചാണ് ചോക്കലേറ്റ് ഫ്‌ളേവര്‍ കഞ്ചാവ് ബിസിനസ് തുടങ്ങിയത്.
















