കളമശേരി: ഏലൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനായി സിപിഎമ്മില്‍ തര്‍ക്കം മുറുകുന്നു. ഒന്നര വര്‍ഷത്തേക്ക് സിപിഐയ്‌ക്ക് നല്‍കിയ അധ്യക്ഷ സ്ഥാനം സിപിഎമ്മിന് തിരികെ ലഭിക്കുമ്പോള്‍ ആര്‍ക്ക് നല്‍കുമെന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സിപിഎം നേതാവുമായ സി.പി. ഉഷയെയാണ് പാര്‍ട്ടി പ്രതിനിധിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കളമശേരി ഏരിയ കമ്മിറ്റിയിലെ വിവാദ നായകനായ സക്കീര്‍ ഹുസൈന്‍ വിഭാഗം കൗണ്‍സിലര്‍ മെറ്റില്‍ഡ ജെയിംസിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്.
അധ്യക്ഷ സ്ഥാനത്ത് സിപിഎം എത്തിയാല്‍ പകരം വൈസ് ചെയര്‍മാന്‍ സ്ഥാനം സുജിലിന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ഏലൂര്‍ നഗരസഭ കൗണ്‍സിലില്‍
സിപിഐ പ്രതിനിധിയായ സിജി ബാബു അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന നിലപാടിലേക്ക് സിപിഐയെ എത്തിക്കാനുള്ള കരുക്കളാണ് സുജില്‍ വിഭാഗം നടത്തുന്നത്.
















