ആലുവ: മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളക്കും താത്കാലിക മുനിസിപ്പല്‍ ഓഫീസിനുമായി നിര്‍മ്മിക്കുന്ന സ്റ്റാളുകളുടെ കാല്‍നാട്ടി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം കാല്‍നാട്ടി.
40ഓളം സ്റ്റാളുകള്‍, നഗരസഭ ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, വാട്ടര്‍ അതോറിട്ടി, എക്‌സൈസ്, ആശുപത്രികള്‍, മീഡിയ സെന്റര്‍ എന്നിവയ്‌ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്.
വൈസ് ചെയര്‍പേഴ്‌സണ്‍ സി. ഓമന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി. ചന്ദ്രന്‍, പി.എം. മൂസാക്കുട്ടി, ലോലിത ശിവദാസ്, മുന്‍ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കൗണ്‍സിലര്‍മാരായ ജെറോം മൈക്കിള്‍, ശ്യാം പത്മനാഭന്‍, എ.സി. സന്തോഷ് കുമാര്‍, ഷൈജി ടീച്ചര്‍, പി.സി. ആന്റണി, സൗമ്യ കാട്ടുങ്കല്‍, മുന്‍ കൗണ്‍സിലര്‍മാരായ ലത്തീഫ് പൂഴിത്തറ, പി.പി. ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 24 മുതലാണ് ശിവരാത്രി ആഘോഷം. സ്റ്റാള്‍ ലേലവും തറ ലേലത്തിന്റെയും നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ അമ്യൂസ്‌മെന്റ് പാര്‍ക്കുമുണ്ടാകും.
















