നെടുമ്പാശ്ശേരി: ഭാരതീയ ജനതാ മഹിളാ മോര്‍ച്ച ജില്ലാ ദ്വിദിന പഠന ശിബിരത്തോടനുബന്ധിച്ചു അത്താണിയില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ജീ. മഹേശ്വരി അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, പത്മജ മേനോന്‍, അഡ്വ നിവേദിത, അഡ്വ. ഒ.എം. ശാലീന, സന്ധ്യ ജയപ്രകാശ്, പി.എ. ആതിര, എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
















