2 വിദ്യാര്‍ത്ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ ക്രഷര്‍ യൂണിറ്റിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഹൈദരാബാദിലെ ഘട്ട്‌കേസറിലാണ് സംഭവം. അവിനാഷ്, സുഹൃത്ത് ചരണ്‍ എന്നിവരാണ് സെല്‍ഫിയെടുക്കുന്നതിനിടെ മരിച്ചത്.
2 ലക്ഷം രൂപ പിന്‍വലിക്കാന്‍ സ്ഥാനാര്‍ഥികളെ അനുവദിക്കണമെന്ന് തെര. കമ്മീഷന്‍. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒരാഴ്‌ച്ച പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തണമെന്ന് കമ്മീഷന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.
2 വയസ്സുകാരനെ മാതാവ് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഭര്‍തൃമാതാപിതാക്കളുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ട യുവതി രണ്ട് വയസുകാരനായ സ്വന്തം മകനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.
5 വര്‍ഷത്തിനിടയില്‍ വിമാനങ്ങളില്‍ പക്ഷിയിടിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ന്യൂയോര്‍ക്കില്‍ കൊന്നത് എഴുപതിനായിരത്തോളം പക്ഷികളെയെന്ന് റിപ്പോര്‍ട്ട്. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്.
7 പേരുടെ വധശിക്ഷ നടപ്പാക്കി. കുവൈത്തില്‍ രാജകുടുംബാംഗമുള്‍പ്പെടെ ഏഴ് പേരെ തൂക്കിക്കൊന്നു. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതക കുറ്റത്തിനാണ് എല്ലാവരേയും തൂക്കിലേറ്റിയത്.
















