തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തിവരുന്ന അക്രമങ്ങള്‍ക്ക് എതിരെ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും. രാവിലെ 10മുതല്‍ ഒരു മണിവരെ ധര്‍ണ്ണ നടക്കും. സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് പേര്‍ ധര്‍ണ്ണക്ക് അഭിവാദ്യം അര്‍പ്പിച്ച് എത്തിച്ചേരും.
















