മലയിന്‍കീഴ്: കുട്ടികളില്‍ രാഷ്‌ട്രബോധം വളര്‍ത്താന്‍ വിദ്യാലയങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിന്റെ 11-ാ മത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശഭക്തിയും സാമൂഹികപ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുവാന്‍ പാഠ്യവിഷയങ്ങളില്‍ പുരാണകഥകള്‍ ഉള്‍പ്പെടുത്തണം. അത് കുട്ടികളില്‍ മാറ്റമുണ്ടാക്കും. വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമായി മാറ്റപ്പെടേണ്ട കാലം അതിക്രമിച്ചു. വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ പരിശീലനങ്ങളും കൃഷിയും പ്രോത്സാഹിപ്പിക്കപ്പെടണം. അച്ചടക്കമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാവണം കലാലയങ്ങള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. വിദ്യാര്‍ഥികളുടെ കഴിവും അഭിരുചിയും കണക്കിലെടുത്താകണം ഉന്നത പഠനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാലയരക്ഷാധികാരിയും ഭാരതീയ വിദ്യാനികേതന്‍ ഉപാദ്ധ്യക്ഷനുമായ എസ്. രാമചന്ദ്രന്‍ നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയം സെക്രട്ടറി മുകുന്ദന്‍, വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ എന്‍. രാധാകൃഷ്ണന്‍, ജഗദീഷ്, പ്രിന്‍സിപ്പാള്‍ രാജേശ്വരി അമ്മ, മാതൃസമിതി പ്രസിഡന്റ് അജുമോള്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭാരതി ദേശീയ ശാസ്ത്രമേളയില്‍ ഉന്നതവിജയം നേടിയ വിഷ്ണുപ്രദീപ്, സംസ്‌കൃതി ജ്ഞാനപരീക്ഷയില്‍ വിജയിയായ നന്ദന, വിദ്യാനികേതന്‍ സംസ്ഥാന കലാകായികമേളയിലെ വിജയികള്‍ എന്നിവരെ അനുമോദിച്ചു.
















