Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മദ്യ കമ്പനിയുടെ അനധികൃത ജലമൂറ്റല്‍ തടയാന്‍ ഉത്തരവിറക്കും; കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 08:33 pm IST
in Palakkad

പാലക്കാട്:ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്തെ സ്വകാര്യശീതള പാനീയ കമ്പനിയും മദ്യകമ്പനികളും നടത്തുന്ന അനധികൃത ഭുഗര്‍ഭ ജലമൂറ്റല്‍ തടയാന്‍ ഉത്തരവിറക്കുമെന്ന് കലക്ടര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു.

ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കളക്ടറുടെ ഉറപ്പ്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലുള്‍പ്പെടെ ജില്ലയില്‍ പ്രതിദിനം 4,36,000 ലിറ്റര്‍ ജലവിതരണം വിവിധ സ്രോതസ്സുകളില്‍ നിന്നായി നടക്കുന്നുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെയും തുടര്‍ന്നുളള താലൂക്ക്തലത്തില്‍ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ അടിയന്തര ജലവിതരണം നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കാര്‍ഷികാവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കുഴല്‍കിണര്‍ കുഴിച്ച് ഇഷ്ടിക ചൂളകള്‍ക്കായി ജലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

അനധികൃത ജലചൂഷണം കണ്ടെത്തിയാല്‍ ഉടന്‍ അവയുടെ വൈദ്യുതിബന്ധം വിഛേദിക്കും.

കുടിവെളളത്തിന് മുന്‍ഗണന നല്‍കിയുള്ള ജലവിതരണമാണ് നടന്നുവരുന്നത്. വരള്‍ച്ച നേരിടാന്‍ ജില്ലയ്‌ക്ക് മൊത്തം അഞ്ച്‌കോടി സര്‍ക്കാറില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി ചിലവഴിച്ചു.

ആദിവാസി മേഖലയിലെ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ശുദ്ധജലമാണ് മേഖലയില്‍ വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ വാട്ടര്‍ അതോറിറ്റി അധികൃതരും ജലവിതരണ ഏജന്‍സികളും അടിയന്തര യോഗം ചേരണം.

പറമ്പിക്കുളം- ആളിയാര്‍ കരാറില്‍ നിന്നും അര്‍ഹമായ ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.നെല്ലിയാമ്പതി മേഖലയിലെ പ്ലാന്റേഷന്‍ തൊഴിലാളികളുടെ ശമ്പള പ്രതിസന്ധിയ്‌ക്ക് പരിഹാരംകാണുക,വരള്‍ച്ചയുമായി ബന്ധപ്പെട്ട് നെല്‍കൃഷി നശിക്കുന്നത് ഗൗരവമായി കാണണം,കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തെ തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ച് സമീപമുളള കോ-ഓപ്പറേറ്റീസ് സൊസൈറ്റി സ്ഥാപനം പൊളിക്കുന്നത് തടയുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

കാര്‍ഷികരംഗത്തിനും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും കാര്‍ഷിക പഞ്ചായത്തുകള്‍ നല്‍കുന്ന നിര്‍ണായക സംഭാവന കണക്കിലെടുത്ത് ഇത്തരം ഗ്രാമപഞ്ചായത്തുകള്‍ക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.മേരികുട്ടി അധ്യക്ഷതവഹിച്ചു.എം.ബി.രാജേഷ്എംപി,എംഎല്‍എമാരായ കെ.ഡി പ്രസേനന്‍,കെ.കൃഷ്ണന്‍കുട്ടി,കെ.ബാബു,കെ.വി.വിജയദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി കെ.ഇ.ഇസ്മായില്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.