കൊച്ചി: വിവരങ്ങള്‍ വസ്തുതകളാക്കുന്നതിലൂടെ കസ്റ്റംസ് വിഭാഗം പുതിയൊരു കുതിപ്പിനു തയ്യാറെടുക്കുകയാണെന്ന് ചീഫ് കസ്റ്റസ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. അന്താരാഷ്ട്ര കസ്റ്റംസ് ദിനം ആഘോഷത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു.
കസ്റ്റംസിന് ധാരാളം വിവരങ്ങള്‍ കിട്ടുന്നു. അത് വസ്തുതകളാക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷത്തേത്. രാജ്യത്തെ മറ്റു കസ്റ്റംസ് കേന്ദ്രങ്ങളേക്കാള്‍ എല്ലാത്തലത്തിലും കേരളം മുമ്പില്‍നില്‍ക്കുന്നു. പരിശോധന പൂര്‍ത്തിയാക്കാനുള്ള സമയം 48 മണിക്കൂറില്‍നിന്ന് 36 ആയി കുറച്ചു. സേവനം അറിയിക്കാന്‍ എസ്എംഎസ് സംവിധാനങ്ങളായി, കമ്മീഷണര്‍ വിശദീകരിച്ചു.
പത്തുവര്‍ഷത്തിനുള്ളില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റ് ഇന്നത്തെ സ്വാഭാവത്തില്നിന്ന് മാറി നൂതന സാങ്കേതിക സംവിധാനത്തിലാകുമെന്ന് ചടങ്ങില്‍ സംസാരിച്ച കൊച്ചിന് ഷിപ് യാഡ് സിഎംഡി: മധു എസ്. നായര്‍ പറഞ്ഞു. ഹൈക്കോടതി ജസ്റ്റീസ് ദാമാ ശേഷാദ്രി നായിഡ് മുഖ്യാതിഥിയായിരുന്നു. മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഓഫീസര്‍ അജിത്കുമാര്‍ സുകുമാരന്‍, വില്യം ഗുഡാകേര് എംഡി: വിവേക് വേണുഗോപല്‍ ആശംസയര്‍പ്പിച്ചു. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: