കൊച്ചി: അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച കേസില്‍ ഏലൂര്‍ പോലീസ് എസ്ഐ: പ്രേംലാലിനെതിരേ പരാതിയില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി വാദം തുടങ്ങി.
മുന്‍ ശത്രുത തീര്‍ക്കാന്‍ എസ്ഐ മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍, മഞ്ഞുമ്മല്‍ പള്ളിത്തിരുനാളാഘോഷം അലങ്കോലപ്പെടുത്തുകയും പോലീസിന്റെ ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് വിശദീകരണം. കൂടുതല്‍ തെളിവുകളും വിശദീകരണവും നല്കാന് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിര്‍ദ്ദേശിച്ചു.
യുവമോര്‍ച്ച പ്രവര്‍ത്തകരായ വിഷ്ണു, വിനായക്, മനു എന്നിവരെയാണ് പ്രേംലാല്‍ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചു. പരിക്കേറ്റ് രണ്ടു ദിവസം ആശുപത്രയില്‍ കഴിയേണ്ടിവന്നു. വിഷ്ണുവിന്റെ പരാതിയിലാണ് നടപടി.
പരാതിയില്‍ വിശദീകരണം നല്കിയ എസ്ഐ: പ്രേംലാല്‍, പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനും പൊതുജനശല്യം ഉണ്ടാക്കിയതിനുമാണ് കസ്റ്റഡിയിലെടുത്തതെന്ന് വിശദീകരിച്ചു. ആഘോഷവേളയില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും പള്ളിക്കമ്മിറ്റിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും വിഷ്ണു അറിയിച്ചു. തുടര്‍ന്ന്, പള്ളി വികാരിക്ക്, സിസി ടിവി ദൃശ്യങ്ങള്‍ ഹാരജാക്കാന്‍ സമന്‍സയക്കാന്‍ അതോറിറ്റി തീരുമാനിച്ചു.
വിഷ്ണുവിനേറ്റ മര്‍ദ്ദനം സ്ഥിരീകരിക്കാന്‍ ചെയര്മാന് ചികിത്സാ രേഖകളും മറ്റും പരിശോധിച്ചു. കസ്റ്റഡിയിലെടുക്കാന്‍ കാരണമായി പറഞ്ഞ കാര്യങ്ങള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നിരിക്കെ റിമാന്‍ഡ് ചെയ്യാഞ്ഞതെന്തെന്ന് ചെയര്മാന് ചോദിച്ചു. പോലീസ് വിശദീകരണം ശരിയല്ലെന്നും, മുമ്പ് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയില്‍ വിഷ്ണുവുമായി ഉണ്ടായ തര്‍ക്കത്തിന് എസ്ഐ പ്രതികാരം ചെയ്തതാണെന്നും പരാതിക്കാര്‍ വാദിച്ചു. കേസ് അടുത്ത മാസത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: