കാക്കനാട്: അളവ് തൂക്ക ഉപകരണം ഇല്ലാതെ പാചക വാതക വിതരണം. ഗ്യാസ് ഏജന്‍സികളുടെ പാചക വാതക വിതരണ വാഹനങ്ങളില്‍ അളവ് തൂക്ക ഉപകരണങ്ങളുണ്ടെങ്കിലും ഉപയോഗിക്കാറില്ല. അളവ് ഉറപ്പ് വരുത്തി ഉപയോക്താക്കള്‍ക്ക് പാചക വാതകം വിതണം ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇതുപാലിക്കാറില്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. സൈക്കിളുകളിലും ചെറിയ വാഹനങ്ങളിലും പാചക വാതക വിതണം നടത്തുന്നത് അളവ് തൂക്കം പരിശോധിക്കാതെയാണ്.
ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ തൂക്കം 14.2 കിലോയാണ്. പക്ഷേ, ഇതിനുള്ളില്‍ പാചക വാതകത്തിന്റെ അളവ് എത്രയുണ്ടെന്ന് ആരും തിരക്കാറില്ല. 14.2 കിലോ സിലിണ്ടറില്‍ രണ്ടോ മൂന്നോ കിലോ കുറഞ്ഞാല്‍ പലരും ശ്രദ്ധിക്കണമെന്നില്ല. ഇനി തൂക്കം അളന്നുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തിയാലും രക്ഷയില്ല. ചിലര്‍ സിലിണ്ടറിനുള്ളില്‍ ഗ്യാസിനൊപ്പം വെള്ളമൊഴിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗ്യാസ് തീര്‍ന്നതിനുശേഷം സിലിണ്ടറിന് പതിവിലധികം ഭാരം തോന്നുന്നുവെങ്കില്‍ കുലുക്കി നോക്കിയാല്‍ മതി, വെള്ളമുണ്ടെങ്കില്‍ അറിയാം.
പാചക വാതക സിലിണ്ടറിനുള്ളില്‍ വെള്ളം കണ്ടെത്തിയാല്‍ അത് മാറ്റി വേറെ കുറ്റി കൊടുക്കണമെന്നാണ് നിബന്ധന. എന്നാല്‍, ഏജന്‍സി അധികൃതര്‍ ഇതിന് തയാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സിലിണ്ടര്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി കൊച്ചി പ്ലാന്റില്‍ സിലിണ്ടറില്‍ വെള്ളം നിറച്ചശേഷം ഇത് ശരിയായി ഊറ്റിക്കളയാതെ ഇതിനുള്ളില്‍ വാതകം നിറയ്ക്കുന്നതാണ് പ്രശ്നകാരണമെന്ന് ഏജന്‍സി അധികൃതര്‍ പറയുന്നു.
അളവില്‍ കുറവുണ്ടെന്ന് വ്യാപക പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ ഏജന്‍സികളുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയില്‍ നിയമ ലംഘനം കണ്ടെത്തി. എറണാകുളത്ത് ഏഴ് പാചക വാതക ഏജന്‍സികളാണ് നിയമ ലംഘനത്തിന് പിടിയിലായത്. തൃശ്ശൂരില്‍ (ഏഴ് ), പാലക്കാട് (അഞ്ച്) ഇടുക്കി (അഞ്ച് ) ഏജസികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡെപ്യുട്ടി കണ്ടട്രോളര് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: