12 പേരുടെ അംഗഭംഗം വന്ന മൃതദേഹം മെക്സിക്കോയിലെ ടൂറിസ്റ്റ് നഗരമായ മാന്സാനില്ലോയില് കണ്ടെത്തി. മയക്കുമരുന്ന് മാഫിയകളുടെ സംഘര്‍ഷത്തില്‍ മരിച്ചവരാണ് ഇവര്‍. ശനിയാഴ്ച ആറു മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
12 വര്‍ഷത്തിനിടെ 300 ഓളം കുട്ടികളെ പീഡിപ്പിച്ച സീരിയല്‍ റേപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ സുനില്‍ രസ്തോഗി എന്ന 38 കാരനാണ് പൊലീസ് പിടിയിലായത്.
14 പേര് അമേരിക്കയിലെ ജോര്‍ജിയയില്‍ കൊടുങ്കാറ്റിലും മഴയിലും മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ജോര്‍ജിയയിലെ തെക്കന്‍ പ്രദേശത്തുള്ള ബ്രൂക്ക്സ്, ബെറിന്, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.
19 ബഹുനില കെട്ടിടങ്ങള്‍ ചൈനയില്‍ നിമിഷനേരംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കി. വുഹാന്‍ സിറ്റിയിലാണ് 12 നിലയില്‍ അധികം ഉയരമുള്ള കെട്ടിടം നിയന്ത്രിത സ്ഫോടനത്തില്‍ അധികൃതര്‍ തകര്‍ത്തത്.
48 ലക്ഷം രൂപയുടെ വൈദ്യുതി മോഷണത്തിന് ബോളിവുഡ് നടി രതി അഗ്നിഹോത്രിക്കും വാസ്തു ശില്പിയായ ഭര്‍ത്താവ് അനില്‍ വിര്വാനിക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടത്തുകയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: