Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുമ്മനം രാജശേഖരന് ഗവി നിവാസികളുടെ സ്‌നേഹോഷ്മള വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 10:05 pm IST
inPathanamthitta

ഗവി : ഭൂസമര സമ്പര്‍ക്കയാത്രയ്‌ക്ക് തുടക്കം കുറിക്കാന്‍ ഗവിയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗവി നിവാസികളുടെ സ്‌നേഹോഷ്മള വരവേല്‍പ്പ്.

ഗവി ഭൂമി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനേയും സംഘത്തേയും സ്വീകരിച്ചു. മൂഴിയാര്‍ സായ്‌പ്പുംകുഴി വനവാസി കോളനിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് കുമ്മനം രാജശേഖരനും സംഘവും ഗവി ഭൂസമര വേദിയിലെത്തിയത്. കൊച്ചുപമ്പ ആനച്ചാലിലെ സമരപ്പന്തലിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനോട് തോട്ടം തൊഴിലാളികള്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്‌മയും കുടിയിറക്ക് ഭീഷണിയേയും പറ്റി വിശദീകരിച്ചു.

അവിടെ നിന്നും ഉച്ചഭക്ഷണത്തിന് ശേഷമാണ് മീനാറിലെത്തിയത്. മീനാറിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഏലയ്‌ക്കാ മാലയും ഷാളും അണിയിച്ച് ഗവി നിവാസികള്‍ സ്വീകരിച്ചു. തുടര്‍ന്ന് അവരെ അഭിസംബോധന ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഭൂമിക്ക് വേണ്ടിയുള്ള സമരത്തെ ഒറ്റക്കെട്ടായി ഒത്തൊരുമിച്ച് നേരിടണമെന്ന് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന കൗണ്‍സില്‍ സംസ്ഥാനത്തെ ഭൂസമരങ്ങളെ ഏകോപിപ്പിക്കാനും മാര്‍ച്ച് രണ്ടാം വാരത്തോടെ ഭൂരഹിതരുടെ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്നും പറഞ്ഞു. ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ ഏതറ്റം വരെ പോകണമോ അവിടം വരെപോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗവിയിലെ സമരപ്പന്തലില്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഗവിയിലെ ഭൂരഹിതര്‍ നടത്തുന്ന സമരത്തിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഭരണഘടനാദത്തമായ അവകാശമാണ് ഭൂരഹിതന് ഭൂമി എന്നത് കെഎഫ്ഡിസി ആത്ഥാര്‍ത്ഥമായും ശാസ്ത്രീയമായുമുള്ള സമീപനം സ്വീകരിക്കണം. പൂട്ടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ നിന്നും വികസനോന്മുഖമായി വളരാവുന്ന നിലയിലേക്ക് കെഎഫ്ഡിസി മാറണം. വനപ്രകൃതിക്ക് അനുഗുണമായ കൃഷി നടപ്പാക്കി തൊഴിലാളികള്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകളും പുരുഷന്മാരുമാരുമായി നിരവധി ആളുകള്‍ തങ്ങള്‍ അനുഭവിക്കുന്ന വൈഷമ്യങ്ങളും കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയും കണ്ണീരോടെ വിവരിച്ചു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ഗവി ഭൂമി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനരാത്ര സമരത്തിന് ഏറെ സഹായം ചെയ്ത ജയകൃഷ്ണന്‍ മൈലപ്രയെ മീനാറില്‍ ഗവി നിവാസികള്‍ നിലവിളക്ക് നല്‍കി ആദരിച്ചു. ഗവി നിവാസികള്‍ കൈമാറിയ നിലവിളക്ക് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിന് കൈമാറി.

ബിജെപി സംസ്ഥാന വക്താക്കളായ അഡ്വ. ജെ.ആര്‍.പത്മകുമാര്‍, അഡ്വ. ജയസൂര്യന്‍ പാല, ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍ കുളനട, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍, സെക്രട്ടറിമാരായ എം.ജി. കൃഷ്ണകുമാര്‍, പി.ആര്‍.ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി, ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ്, ജനറല്‍ സെക്രട്ടറി സി.കെ.നന്ദകുമാര്‍, ആറന്മുള മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, ഗവി ഭൂമി സമരസമിതി കണ്‍വീനര്‍മാരായ പി.വി.ബോസ്, തങ്കപ്പന്‍ ടി.സി, ഐ.കേശവന്‍, കെ.ത്യാഗു, പി.പുണ്യരാജ്, ആദിവാസി സംരക്ഷണ സമിതി കണ്‍വീനര്‍ പി.കലേഷ്, കെ.രാജേന്ദ്രന്‍, സമരസഹായ സമിതി കണ്‍വീനര്‍മാരായ കെ.കെ.ബാബു, ജയകൃഷ്ണല്‍ മൈലപ്ര എന്നിവരടങ്ങുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.